നവമീ ചന്ദ്രികയിൽ
നവമീ ചന്ദ്രികയിൽ പനിനീർ പൂമഴയിൽ
പക്ഷി നിലാവു തിന്നും തീരങ്ങൾ
നീയും നിറമാറിൽ പാകും പുളകങ്ങൾ
നാണം വഴി മാറും വേളകൾ
ആ..ആ..ആ.
നീയും നിറമാറിൽ പാകും പുളകങ്ങൾ
നാണം വഴി മാറും വേളകൾ
(നവമീ...)
തംബുരുവായെന്നും നിൻ മടിയിൽ വീഴും ഞാൻ
നീ ശ്രുതി മീട്ടുമ്പോൾ നിൻ വിരലിൽ ഒതുങ്ങും ഞാൻ
എങ്ങു നീ വാടിയിൽ പൊൻ പൂവുകൾ കൊഴിയുമ്പോൾ
ചൂടുമെൻ മേനിയിൽ നിൻ നഖ ചന്ദ്രക്കലകൾ
നീയും നിറമാറിൽ പാകും പുളകങ്ങൾ
നാണം വഴി മാറും വേളകൾ
(നവമീ...)
നിന്നനുരാഗം ഞാൻ എൻ മോഹതരംഗം നീ
എന്നഭിലാഷം നീ നിൻ ദാഹ മരന്ദം ഞാൻ
എന്നുമീ യൗവനം ചെമ്മുന്തിരി നീരല്ലേ
നമ്മളീ ഭൂമിയിൽ ഹാ രതിമന്മഥരല്ലേ
നീയും നിറമാറിൽ പാകും പുളകങ്ങൾ
നാണം വഴി മാറും വേളകൾ
(നവമീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Navami chandrikayil
Additional Info
ഗാനശാഖ: