എൻ സ്വരം പൂവിടും ഗാനമേ

എൻ സ്വരം പൂവിടും ഗാനമേ (2)
ഈ വീണയിൽ നീ അനുപല്ലവീ
നീ അനുപല്ലവീ  (എൻസ്വരം)

ഒരു മിഴി ഇതളിൽ ശുഭ ശകുനം
മറുമിഴിയിതളിൽ അപശകുനം (2)
വിരൽ മുന തഴുകും നവരാഗമേ (2)
വരൂ വീണയിൽ നീ അനുപല്ലവീ  (എൻ സ്വരം)

ഇനിയൊരുശിശിരം തളിരിടുമോ
അതിലൊരു ഹൃദയം കതിരിടുമോ (2)
കരളുകളുരുകും സംഗീതമേ (2)
വരൂ വീണയിൽ നീ അനുപല്ലവീ ( എൻ സ്വരം)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5.5
Average: 5.5 (2 votes)
en swaram poovitum ganame

Additional Info

അനുബന്ധവർത്തമാനം