നീരാട്ട് എൻ മാനസറാണി

 

നീരാട്ട് എന്‍ മാനസറാണി മാറിലണഞ്ഞു
പവിഴച്ചുണ്ടില്‍ മുത്തം നല്‍കി
മമസഖി രാസലീലാ(2)
ആറാട്ട് എന്‍ രാജകുമാരന്‍ ലഹരിയുണര്‍ത്തി
വിരലുകള്‍വീണക്കമ്പിയില്‍ മീട്ടും ഈ രാഗം
മീട്ടും ഈ രാഗം

നീര്‍ത്തുള്ളി നിന്മേനി തഴുകുക്കീഴോട്ടൊഴുകുമ്പോള്‍
എന്‍ കൈകള്‍ നിന്മെയ്യില്‍ ഇക്കിളിയൂട്ടുമ്പോള്‍
രോമാ‍ഞ്ചമോ ആനന്ദമോ മധുരിമയോ വേദനയോ
(നീരാട്ട് എന്‍ ...)

സ്വപ്നങ്ങള്‍ നിന്‍ കണ്ണില്‍ പൂത്തുലഞ്ഞുണരുമ്പോള്‍
സ്വര്‍ഗ്ഗങ്ങള്‍ തേടി ഞാന്‍ നിന്നെപ്പുണരുമ്പോള്‍
മയക്കമോ തളര്‍ച്ചയോ ആലസ്യമോ ലഹരിയോ
(നീരാട്ട് എൻ....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeratt en manasarani

Additional Info

അനുബന്ധവർത്തമാനം