മണിമുഴങ്ങീ കോവിൽമണി മുഴങ്ങീ
മണിമുഴങ്ങീ കോവിൽമണി മുഴങ്ങീ
മനസ്സിലെ ശ്രീകോവിൽമണി മുഴങ്ങീ
മദനമനോഹരന്റെ മഞ്ജുളരൂപമെന്റെ
മൗനസങ്കല്പങ്ങൾക്കു മാലചാർത്തീ...
ഓ..ഓ...
(മണിമുഴങ്ങീ ...)
വസന്തങ്ങളോരോന്നും ചിറകിലേറ്റി കാലം
വനികയിൽ മന്ദം മന്ദം വിരുന്നിനെത്തീ(2)
മധുരപ്രതീക്ഷകൾ തുയിലുണർന്നൂ എന്റെ
മദനപ്പൂവാടിയിൽ കിളി പറന്നൂ (2)
(മണിമുഴങ്ങീ ...)
ഹരിചന്ദനം കൊണ്ടു കുറിയണിഞ്ഞു കയ്യിൽ
തരിവള തമ്മിൽ തമ്മിൽ കളിപറഞ്ഞു(2)
ഈ വഴിത്താരയിൽ ഒരുങ്ങി വന്നൂ നിന്നെ
ഒരുനോക്കു കാണുവാൻ കാത്തുനിന്നൂ(2)
(മണിമുഴങ്ങീ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mani Muzhangee Kovil
Additional Info
Year:
1979
ഗാനശാഖ: