സോമബിംബവദനാ
ആ..ആ...ആ....ആ...
സോമബിംബവദനാ സുകുമാരകളേബരാ (2)
നിന്റെ ചെമ്പൊൽത്താരടിയിണകളിൽ ഞങ്ങടെ
അഞ്ജലികൾ നൃത്താഞ്ജലികൾ
നൃത്യതി നൃത്യതി സാംബശിവം ദൃക്ട്തോം
ദൃക്ട്തോം ദൃക്ട്തോം ദൃക്ട്തോം
ദൃക്ട്തോം ദൃക്ട്തോം ദൃക്ട്തോം
(സോമബിംബ വദനാ.....)
തുളുമ്പുന്ന മാറിൽ തരിയ്ക്കുന്നു മോഹം (2)
കവികൾ പാടീ കലിയുഗങ്ങളിൽ കാശേ കടവുളെടാ..
ഹാ പെണ്ണിനു പുറകെ പൊന്നും പണവും തേരാ പാരാ
ഹേയ് കാലം വല്ലാത്ത കാലം ഈ ലോകം വല്ലാത്ത ലോകം
എന്റെ പ്രായം വല്ലാത്ത പ്രായം
കവിളിൻ തളിരിതളിൽ തിരിവിരിയും നാണം (2)
മനസ്സിൻ അണിയറയിൽ കതിരിടുമനുരാഗം
മദനൻ മധുചൊരിയും കയ്യും മെയ്യും കണ്ണും ചുണ്ടും
അഴകിൽ കുളിരലകൾ ചിറകണിയും പ്രായം
കവിളിൻ തളിരിതളിൽ തിരിവിരിയും നാണം
സോമബിംബവദനാ സുകുമാരകളേബരാ (2)
നിന്റെ ചെമ്പൊൽത്താരടിയിണകളിൽ ഞങ്ങടെ
അഞ്ജലികൾ നൃത്താഞ്ജലികൾ
നൃത്യതി നൃത്യതി സാംബശിവം ദൃക്ട്തോം
ദൃക്ട്തോം ദൃക്ട്തോം ദൃക്ട്തോം
ദൃക്ട്തോം ദൃക്ട്തോം ദൃക്ട്തോം
(സോമബിംബ വദനാ.....)
കാലം വല്ലാത്ത കാലം ഈ ലോകം വല്ലാത്ത ലോകം
എന്റെ പ്രായം വല്ലാത്ത പ്രായം
സുഖിയ്ക്കൂ മദിച്ചു മയങ്ങൂ
എന്നിൽ നിന്നു മധുരം നുകരൂ
ഇന്നു രാത്രി മധുവിധുരാത്രി...
കാലം വല്ലാത്ത കാലം ഈ ലോകം വല്ലാത്ത ലോകം
എന്റെ പ്രായം വല്ലാത്ത പ്രായം
തുളുമ്പുന്ന മാറിൽ തരിയ്ക്കുന്നു മോഹം (2)
കവികൾ പാടീ കലിയുഗങ്ങളിൽ കാശേ കടവുളെടാ..
ഹാ പെണ്ണിനു പുറകെ പൊന്നും പണവും തേരാ പാരാ
ഹേയ് കാലം വല്ലാത്ത കാലം ഈ ലോകം വല്ലാത്ത ലോകം
എന്റെ പ്രായം വല്ലാത്ത പ്രായം
പിടമാൻകുഞ്ഞിന്റെ മെരുക്കം
നീലത്തഴവാർക്കൂന്തലിൻ ഞെരുക്കം
ആ..ആ.....ആ....
പിടമാൻകുഞ്ഞിന്റെ മെരുക്കം
നീലത്തഴവാർക്കൂന്തലിൻ ഞെരുക്കം (2)
അരയന്നപ്പിയ്ക്കൊത്ത നടത്തം
ഈ ഇണക്കിളിയ്ക്കില്ലല്ലോ പിണക്കം
കവിളിൻ തളിരിതളിൽ തിരിവിരിയും നാണം (2)
മനസ്സിൻ അണിയറയിൽ കതിരിടുമനുരാഗം
മദനൻ മധുചൊരിയും കയ്യും മെയ്യും കണ്ണും ചുണ്ടും
അഴകിൽ കുളിരലകൾ ചിറകണിയും പ്രായം
കവിളിൻ തളിരിതളിൽ തിരിവിരിയും നാണം
കൊലുസ്സിട്ട കാലിന്റെ തായമ്പകതാളം
ആ..ആ...ആ...
കൊലുസ്സിട്ട കാലിന്റെ തായമ്പകതാളം
കരളിന്റെ ഉള്ളിൽ തിരുവാതിരമേളം
കൊലുസ്സിട്ട വെള്ളിക്കൊലുസ്സിട്ട
സ്വർണ്ണക്കൊലുസ്സിട്ട തങ്കക്കൊലുസ്സിട്ട
കാലിന്റെ തായമ്പകതാളം കരളിന്റെ ഉള്ളിൽ തിരുവാതിരമേളം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
somabimbavadana