ഏതോ സ്മൃതി തൻ
ഏതോ സ്മൃതി തന് കരലാളനത്തില്‍
എന്നോ കൊഴിഞ്ഞ നിന് ഗല്ഗദപ്പൂക്കള് (2)
ഉയിര് കൊണ്ടുണരും നിന് മനോവാടിയിന്
ഉള്‍ക്കാമ്പില്‍ തിരളും കണ്ണുനീര് ചാലില്‍
(ഏതോ സ്മൃതി തന് ....)
അകലേ ഏതോ ശാരിക പൈങ്കിളി
അകലും മനസ്സിന് കഥ പാടുന്നു
നിന് സ്വപ്ന രേണുവും സങ്കല്പ്പ ശ്രീയും (2)
തേടുവത് എന്തോ ആരേയോ മറക്കൂ മനസ്സേ
(ഏതോ സ്മൃതി തന് ....)
സന്ധ്യകള്‍ മലരിന് നെറുകയില്‍ ഇനിയും
മധുര മോഹന കുറി അണിയിക്കും
വിടരും നിന്നുടെ ജീവിതം ആരും (2)
ചൂടുകയില്ലേ വാടുമോ മറക്കൂ മനസ്സേ
(ഏതോ സ്മൃതി തന് ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Etho smrithithan
Additional Info
ഗാനശാഖ: