തേന്മാവിന്‍ ചോട്ടിലൊരു

തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം..
ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം..ഹഹഹഹ (2)
ഇന്നെന്റെ മനസ്സിലൊരു നിശ്വാസം..
ഇനിനമ്മള്‍ ഒന്നെന്ന വിശ്വാസം
തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം..
ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം

എന്‍‌ സഖി നീയൊരു ഗാനം മൂളാമോ..
പുഞ്ചിരി തൂകി നൃത്തം ചെയ്യാമോ..
ലാലലാല്ലാലാ... ലാലലാ
കളമൊഴി നീ കാക്കതേന്മൊഴി
കണ്ടാലോ കാടൻ പെണ്‍പുലി (2)
പിണങ്ങല്ലേ പ്രിയസഖീ  പിരിഞ്ഞിടല്ലേ
തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം..
ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം

കാമുകാ നീയൊരു മുത്തം നൽകാമോ
എൻ ചുണ്ടിൻ ചുംബനപ്പൂ ചൂടാമോ
ഈ പ്രേമം കഴുതപ്രേമം ഈ മുത്തം കാടന്മുത്തം
ഈ പ്രേമം കഴുതപ്രേമം ഈ മുത്തം കാടന്മുത്തം
ഇനിയെന്നെ കളിയാക്കാന്‍ നോക്കരുതേ
ഇന്നെന്റെ മനസ്സിലൊരു നിശ്വാസം
ഇനി നമ്മള്‍ ഒന്നെന്ന വിശ്വാസം

തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം..
ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം
ലാലാലലാലലാ ലാലാലലാലലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thenmavin chottiloru