നാണംകുണുങ്ങികളേ

നാണംകുണുങ്ങികളേ
അലകളേ പൊന്നലകളേ
നാലുമൊഴിക്കുരവയിടും കിളികളേ
പൈങ്കിളികളേ
അങ്കം ജയിച്ചു വരും വീരന്റെ തോണിയ്ക്ക്
പങ്കായം തുഴയാന്‍ വാ വാ
പാടിയാടിത്തുഴയാന്‍ വാ വാ

കോഴിക്കഴുത്തന്‍ മലയ്ക്കു മേലെ
പൂഴിക്കടകം തൊടുത്തതല്ല
ഓ ഓ കോഴിക്കഴുത്തന്‍ മലയ്ക്കു മേലെ
പൂഴിക്കടകം തൊടുത്തതല്ല
തങ്കക്കതിരോനുദിച്ചതല്ല
അങ്കക്കിഴിപ്പണം വെച്ചതല്ല
മയ്യഴിക്കളരി ജയിച്ചു വന്ന
മലനാട്ടുവീരന്റെ പൊന്‍കൊടിയാണേ
ഓ ഓ ഓ..(നാണംകുണുങ്ങി..)

കരിവീട്ടി മെയ്യുള്ള കാമദേവന്‍
കരളുറപ്പുള്ള പടത്തലവന്‍
ഓ ഓ കരിവീട്ടിമെയ്യുള്ള കാമദേവന്‍
കരളുറപ്പുള്ള പടത്തലവന്‍
നാല്‍പ്പതു കളരിക്കുടയോനാണേ
നാടിന്റെ ഓമനപ്പുത്രനാണേ
പട്ടും വളയും അണിഞ്ഞുകൊണ്ടേ
ആടാം പാ‍ടാം പിണാത്തിമാരേ
ഓ ഓ ഓ...(നാണംകുണുങ്ങി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
naanam kunungikale

Additional Info

അനുബന്ധവർത്തമാനം