മകരമാസ പൗർണ്ണമിയിൽ

 

മകരമാസ പൗര്‍ണ്ണമിയില്‍ മധുമാസ പൂമഴയില്‍
കണ്ണഞ്ചും മലനാട്ടുമേള ഈ പൊന്നിയത്തൊരുത്സവ വേള
ഇന്നു പൊന്നിയത്തൊരുത്സവ വേള
(മകരമാ‍സ‍......)

ഏഴാണ്ടിലൊരിക്കല്‍ എഴുന്നള്ളും മേള (2)
ഏഴുകരക്കാരൊന്നായ് ചേരുന്ന മേള
വേണാട്ടുകാരേ തുളുനാട്ടുകാരേ
കോലത്തിരിനാട്ടുകാരേ  മയ്യഴിക്കാരേ
വായ്ക്കുരവയുമായ് വരുന്നു ഞങ്ങള്‍
ഓ........
നിങ്ങളെ വരവേല്‍ക്കാന്‍ വരുന്നു ഞങ്ങള്‍
വായ്ക്കുരവയുമായ് വരുന്നു ഞങ്ങള്‍
നിങ്ങളെ വരവേല്‍ക്കാന്‍ വരുന്നു ഞങ്ങള്‍
ആ..ആ....ലലലലല.....ലലലല...
ആ....ആ...ലലലല....
(മകരമാ‍സ‍......)

കൊട്ടും കുരവയുമായ്...കൊണ്ടാടും മേള...
കൊട്ടും കുരവയുമായ് കൊണ്ടാടും മേള
ഏഴഴകും ഒന്നിക്കാന്‍ എത്തുന്ന മേള
പൊന്നിയത്തുകാരേ പുതുപ്പണക്കാരേ
വള്ളുവനാട്ടുകാരേ വീരന്മാരേ
മലര്‍മാലയുമായ് വരുന്നു ഞങ്ങള്‍
നിങ്ങളെ എതിരേല്‍ക്കാന്‍ വരുന്നു ഞങ്ങള്‍
ഹൊയ് മലര്‍മാലയുമായ് വരുന്നു ഞങ്ങള്‍
നിങ്ങളെ എതിരേല്‍ക്കാന്‍ വരുന്നു ഞങ്ങള്‍
ആ..ആ....ലലലലല.....ലലലല...
ആ....ആ...ലലലല....
(മകരമാ‍സ‍......)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Makaramasa pournamiyil

Additional Info

അനുബന്ധവർത്തമാനം