ആരോമലുണ്ണിക്ക് പൊന്നരഞ്ഞാൺ

 

ആ..ആ.ആ.ആ.ആ....
ആരോമലുണ്ണിക്ക് പൊന്നരഞ്ഞാൺ
ആലിലക്കിങ്ങിണി മണിയരഞ്ഞാൺ
താമരക്കൈകൾക്ക് തരിവളകൾ
പൊന്നോമനയ്ക്കണിമുത്ത് കാൽത്തളകൾ
ആരാരോ കണ്ണാ ആരാരോ
ആരാരോ ഉണ്ണീ ആരാരോ
ആരാരോ ആരാരോ

ഒന്നാം മാനത്തെ കടിഞ്ഞൂലുണ്ണികക്കും
പൊന്നരഞ്ഞാണിടാൻ ആളുണ്ട്
ആളുണ്ട് ആളുണ്ട്
സൂര്യനുണർന്നു ഉണർന്നു
പ്രകൃതി  ചിരിച്ചു ചിരിച്ചു
മഴവില്ലു കൊണ്ടരഞ്ഞാണുമിട്ടു
അരഞ്ഞാണുമിട്ടു
പൊന്നുണ്ണിക്ക് ചോറൂണിനു ഗുരുവായൂരു പോകേണം
കണ്ണാ നാളെ പേരു വിളിക്കാൻ ചോറ്റാനിക്കരെ പോകണം
ആരാരോ കണ്ണാ ആരാരോ
ആരാരോ ഉണ്ണീ ആരാരോ
ആരാരോ ആരാരോ

തൂവെള്ളിത്തളികയിൽ പാൽക്കുഴമ്പ്
പൂവുടലഴകിനു പട്ടുടുപ്പ്
ചന്ദനത്തൊട്ടിലിൽ താരാട്ട്
ചന്തത്തിൽ കിലുക്കാൻ മണിച്ചെപ്പ്
ആരാരോ കണ്ണാ ആരാരോ
ആരാരോ ഉണ്ണീ ആരാരോ
ആരാരോ ആരാരോ

തൊട്ടിലു കെട്ടാൻ മണിമുകില്
പട്ടുടുപ്പണിയാൻ ഇളം വെയില്
 ഇളം വെയില്  ഇളം വെയില്
അച്ഛനുമമ്മയ്ക്കും (2)
ഉണ്ണിയെ കണ്ടാൽ (2)
എപ്പോഴും ആനന്ദ
എപ്പോഴും ആനന്ദക്കണ്ണീർ
തട്ടി തട്ടി പിച്ച നടന്നീ കുഞ്ഞിക്കാലു വളരണം
തപ്പും കൊട്ടി താളം കൊട്ടീ കുഞ്ഞിക്കൈകൾ വളരേണം (2)
ആരാരോ കണ്ണാ ആരാരോ
ആരാരോ ഉണ്ണീ ആരാരോ
ആരാരോ ആരാരോ

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aaromalunnikku Ponnaranjaan

Additional Info

Year: 
1977

അനുബന്ധവർത്തമാനം