വൃശ്ചികപ്പെണ്ണേ വേളിപ്പെണ്ണേ

വൃശ്ചികപ്പെണ്ണേ വേളിപ്പെണ്ണേ
വെറ്റിലപ്പാക്കുണ്ടോ
വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം
ഇല്ലത്താണല്ലോ ഇല്ലത്താണല്ലോ

വൃശ്ചികപ്പെണ്ണേ ഓ..
വേളിപ്പെണ്ണേ ഓ..
വെറ്റിലപ്പാക്കുണ്ടോ
വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം
ഇല്ലത്താണല്ലോ ഇല്ലത്താണല്ലോ

ഇല്ലത്തോളം വന്നാല്‍ നിന്റെ
ചെല്ലമെനിക്കല്ലേ
കണ്ണിവെറ്റില തേച്ചുതെറുത്ത് നീ
കയ്യില്‍ തരുകില്ലേ
(ഇല്ലത്തോളം.. )

ഇല്ലത്തോളം വന്നാല്‍ ഇന്നു
പുള്ളുവാന്‍ പാട്ടല്ലേ
അമ്പലത്തിന്‍ പൂത്തിരി
മുറ്റത്തായിരം ആളില്ലേ
(ഇല്ലത്തോളം..)

നിന്റെ വടക്കിനി കെട്ടിന്നുള്ളില്‍
എന്നും തനിച്ചല്ലേ നീ
എന്നും തനിച്ചല്ലേ
തിങ്കള്‍ക്കതിരും ആഹാ..
തങ്കക്കുറിയും ആഹാ..
താലിപ്പുവിന്ന്
കറുകംപൂവും പൊന്നേലസ്സും
കന്നിപ്പെണ്ണിന്ന് കന്നിപ്പെണ്ണിന്ന്
(തിങ്കള്‍ക്കതിരും..)

കന്നിപ്പെണ്ണായ് നിന്നാല്‍
മന്ത്രകോടിയില്‍ മൂടും ഞാന്‍
പിന്നെ നിന്റെ മാറില്‍ മയങ്ങും
പൂണൂലാകും ഞാന്‍
(കന്നിപ്പെണ്ണായ്..)

അന്തഃപ്പുരത്തില്‍ വന്നാല്‍ എന്നെ
മുന്നിലര്‍പ്പിക്കും ഞാന്‍
മംഗല്യത്തിന്‍ സിന്ദൂരത്താല്‍
മെയ് തുടുപ്പിക്കും ഞാന്‍
(അന്തഃപ്പുരത്തില്‍..)

നിന്‍റെ യൗവ്വനപ്പൂക്കള്‍ക്കുള്ളില്‍
എന്നും നിറയും ഞാന്‍
എന്നും നിറയും ഞാന്‍

വൃശ്ചികപ്പെണ്ണേ ഓഹോ..
വേളിപ്പെണ്ണേ ആഹാ..
വെറ്റിലപ്പാക്കുണ്ടോ
വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം
ഇല്ലത്താണല്ലോ ഇല്ലത്താണല്ലോ
വൃശ്ചികപ്പെണ്ണേ ആഹാ..
വേളിപ്പെണ്ണേ ഓഹോ..
വെറ്റിലപ്പാക്കുണ്ടോ
വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം
ഇല്ലത്താണല്ലോ ഇല്ലത്താണല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Vrishchikappenne

Additional Info

അനുബന്ധവർത്തമാനം