മലയാറ്റൂർ മലയും കേറി

മലയാറ്റൂര്‍ മലയും കേറി
ജനകോടികളെത്തുന്നു
അവിടത്തെ തിരുവടി കാണാന്‍
പൊന്നുംകുരിശുമുത്തപ്പോ
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം

കേട്ടറിഞ്ഞു വിശ്വസിക്കാന്‍
സാദ്ധ്യമല്ലെന്നോതി നീ
തൊട്ടറിഞ്ഞു വിശ്വസിച്ചു
സത്യവാദിയായി നീ
സത്യവാദിയായി നീ
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം

മാറാത്ത വ്യാധികള്‍ മാറ്റി
തീരാത്ത ദുഃഖമകറ്റി
അടിയങ്ങള്‍ക്കഭയം നല്‍കും
പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം

മലയാളക്കരയില്‍ ഈശോ
മിശിഹായുടെ തിരുനാമം
നിലനാട്ടിയ മഹിതാത്മാ
വിശുദ്ധ തോമാശ്ലീഹാ
പരിശുദ്ധ തോമാശ്ലീഹാ
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malayaattoor malayum

Additional Info