ഗന്ധർവ നഗരങ്ങൾ

ഗന്ധർവ്വ നഗരങ്ങൾ
അലങ്കരിയ്ക്കാൻ പോകും
ഇന്ദുകലേ സഖി ഇന്ദുകലേ
നിൻ തേരോടും വീഥിയിലുണ്ടൊരു
പർണ്ണകുടീരം - ഏകാന്ത
പർണ്ണകുടീരം
(ഗന്ധർവ്വ..)

രാസക്രീഡാ സരസ്സിന്നരികിൽ
രാമഗിരിയുടെ മടിയിൽ
ആ ശ്യാമവനഭൂവിൽ
കാണാം സഖി കാണാം നിന്റെ
കാളിദാസന്റെ യക്ഷനെപ്പോലൊരു
കാമുകനേ കാമമോഹിതനേ
ആ..ആ...
(ഗന്ധർവ്വ..)

നീയാവള്ളീക്കുടിലിന്നരികിൽ
നീലനദിയുടെ കടവിൽ
ആരാമഹൃദയത്തിൽ
വേഗം സഖി വേഗം
എന്റെ പ്രേമസന്ദേശ കാവ്യവുമായൊന്ന്
പോവുകില്ലേ ദൂത് പോകുകില്ലേ
ആ...ആ..
(ഗന്ധർവ്വ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gandharva nagarangal

Additional Info

അനുബന്ധവർത്തമാനം