നക്ഷത്രങ്ങളേ സാക്ഷി

നക്ഷത്രങ്ങളേ സാക്ഷി
നവഗ്രഹങ്ങളേ സാക്ഷി
യാത്രയായീ അന്ത്യയാത്രയായീ
ഈ യാഗഭൂമിയിലെ രക്തസാക്ഷീ
(നക്ഷത്രങ്ങളേ..)

രക്തം- മനുഷ്യരക്തം
വീണു കുതിര്‍ന്നു ചുവക്കുമീ മണ്ണില്‍
കുതിര്‍ന്നു ചുവക്കുമീ മണ്ണില്‍
എത്ര നാളുകള്‍ ഉറച്ചുനില്‍ക്കുമീ പ്രഭുത്വദുര്‍ഗം
എത്ര നാള്‍ കൊടുങ്കാറ്റുകള്‍ തടഞ്ഞു നിര്‍ത്തും
ഘാതകരേ കശ്മലരേ നിശാചരരേ ഈ
നീതിമാന്റെ രക്തത്തില്‍ നിങ്ങള്‍ക്കു പങ്കില്ലേ
പങ്കില്ലേ പങ്കില്ലേ പങ്കില്ലേ ഓ ഓ ഓ
(നക്ഷത്രങ്ങളേ..)

രാത്രി ഇരുണ്ട രാത്രി
കാലത്തുണര്‍ന്നു ചിരിക്കുമീ കാട്ടില്‍
ഉണര്‍ന്നു ചിരിക്കുമീ കാട്ടില്‍
നാളെ ഞങ്ങളില്‍ ഉയിര്‍ത്തെണീക്കുമീ
കറുത്ത മരണം
ശക്തിയായ് പ്രതികാരമായ് ഉയിര്‍ത്തെണീക്കും
നിന്ദിതരേ പീഡിതരേ നിരാശ്രയരേ ഈ
നീതിമാന്റെ ദു:ഖത്തില്‍ നമ്മള്‍ക്കു പങ്കില്ലേ
പങ്കില്ലേ പങ്കില്ലേ പങ്കില്ലേ ഓ ഓ ഓ
(നക്ഷത്രങ്ങളേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nakshathrangale sakshi

Additional Info

അനുബന്ധവർത്തമാനം