കാവേരിപ്പൂന്തെന്നലേ

കാവേരിപ്പൂന്തെന്നലേ 
കാമമുണര്‍ത്തും തെന്നലേ
കാഞ്ചീപുരംപട്ട് നീ തരുമോ - എന്റെ
കല്യാണരാത്രിയില്‍ നീ വരുമോ
(കാവേരി..)

കളഭത്തളികകള്‍ വേണം - കയ്യില്‍
കര്‍ണ്ണികാരപ്പൂക്കള്‍ വേണം
തിരുമണപ്പന്തലലങ്കരിക്കേണം
തിരിയിട്ട വിളക്കുകള്‍ വേണം
(കാവേരി..)

തിരുവാഭരണം വേണം - അന്ന്
തങ്കനാദസ്വരം വേണം
വരനെ നീ പൂവിരിച്ചെതിരേല്‍ക്കേണം
ഒരുമൊഴിക്കുരവയിടേണം
(കാവേരി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaverippoonthennale

Additional Info

അനുബന്ധവർത്തമാനം