ഇതുവരെ ഈ കൊച്ചുകളിവീണയിൽ
Music:
Lyricist:
Singer:
Raaga:
Film/album:
ഇതുവരെ ഈ കൊച്ചുകളിവീണയിൽ
ശ്രുതിയലിഞ്ഞൊഴുകിയൊരീണങ്ങളേ
ഇനിയേതു ജന്മാന്തരങ്ങളിൻ നാം
കണ്ടുമുട്ടും? വീണ്ടും കണ്ടുമുട്ടും?
(ഇതുവരെ...)
നാലുകാശിനന്നു നമ്മളാ നാടലഞ്ഞതും
ചാഞ്ഞുവീണുറങ്ങുവാൻ മരഛായ കണ്ടതും
നെഞ്ചിലെ ഓരോ ചിതയിലുമെരിയുന്നൂ
(ഇതുവരെ...)
ആയിരം നിറങ്ങളാർന്നൊരെൻ ബാല്യലീലകൾ
പീലിവീശി മേഞ്ഞിരുന്നൊരാ ഗ്രാമഭൂമിയിൽ
ഓർമ്മകൾതൻ ശവമഞ്ചങ്ങൾ മാത്രം
(ഇതുവരെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ithuvre ee kochu kaliveenayil
Additional Info
ഗാനശാഖ: