സമയരഥങ്ങളിൽ ഞങ്ങൾ

സമയരഥങ്ങളിൽ ഞങ്ങൾ മറുകര തേടുന്നൂ
സകലതിനും പൊരുളേ നീ കാത്തരുളീടണമേ
മുന്നിൽ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം
നയിക്കു നീ.....

(സമയ...)

പതിവായ് പലരുമനേകം
പാപഫലങ്ങൾ കൊയ്‌തെറിയുമ്പോൾ
അറിയാതടിയങ്ങളേതോ പിഴകൾ
ചെയ്‌തുപോയ്, ക്ഷമയേകണേ

(സമയ...)

ഇടഞ്ഞും തലകളരിഞ്ഞും
നീചരിതിലെ തേർ‌തെളിക്കുമ്പോൾ
ഒരുചാൺ വയറിനുപോലും ഗതിയില്ലെങ്കിലും
കുറ്റ-വാളികൾ‍... കുറ്റവാളികൾ....

(സമയ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5.33333
Average: 5.3 (3 votes)
Samayaradhangalil njangal

Additional Info

അനുബന്ധവർത്തമാനം