പൂന്തളിരാടി
Music:
Lyricist:
Singer:
Raaga:
Film/album:
പൂന്തളിരാടി....പൊൻമലർ ചൂടി
പൂന്തളിരാടി പൊൻമലർ ചൂടി
മഞ്ഞിൻ കുളിരൂറും കാറ്റിൽ
തുള്ളും ഒരു മോദകമോഹം
പാടും പുതുരാഗങ്ങൾ
ഒളിതൂകും ശുഭകാലങ്ങൾ
പൂന്തളിരാടി പൊൻമലർ ചൂടി
ലാവണ്യമേറ്റും താരൂണ്യകാലം
പൂവും പൊട്ടും ചൂടാൻ വീഥീ
മോഹം കൊള്ളുന്നു
വാസന്തനാളിൽ വാസരസ്വപ്നം
പ്രേമം കൊണ്ട് കൊഞ്ചും-
നെഞ്ചിൽ സ്വർഗ്ഗം തീർത്തുവോ
നാഡികൾ തോറും പൂത്തിടും ദാഹം
താനേ ഉള്ളത്തിൽ താളം ഇട്ടല്ലോ
ചൂടിടും ശൃംഗാര...ഭാവം
പൂന്തളിരാടി...പൊൻമലർ ചൂടി
പൂമിഴിയോരം പൂമദ പൂരം
ഓളംതള്ളും മാറിൽ ഹർഷം വാരിത്തൂകുന്നു
പൂവുടലാലും പുഞ്ചിരിയാലും
രാഗം കൊള്ളും രാവിൽ എന്നും വർണ്ണം ചേർക്കുന്നു
കാമനയൂറും ഉന്മദഭാവം
ഗന്ധം പെയ്യുന്നു എന്നെ പുൽകുന്നു
ഞാനലിയും സായൂജ്യഭാവം
പൂന്തളിരാടി പൊൻമലർ ചൂടി
മഞ്ഞിൻ കുളിരൂറും കാറ്റിൽ
തുള്ളും ഒരു മോദകമോഹം
പാടും പുതുരാഗങ്ങൾ
ഒളിതൂകും ശുഭകാലങ്ങൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poonthaliraadi