ലോലരാഗക്കാറ്റേ
ലോലരാഗക്കാറ്റേ...
കുളിരെന്നില്‍ പെയ്യും കാറ്റേ...
മനതാരില്‍ മതമൂട്ടും ഒരു പാട്ടിന്‍ ശ്രുതി മീട്ട്...
അത് തീര്‍ക്കും മഞ്ചലില്‍ സ്വയം ഊഞ്ഞാലാടട്ടേ...
ഇവരെന്നിളം മാടപ്രാവുകൾ...
നറുപീലിപ്പൂവുകള്‍....
ലോലരാഗക്കാറ്റേ...
കുളിരെന്നില്‍ പെയ്യും കാറ്റേ...
ദാഹം തൂവും മോഹം മോഹം എന്തോ തേടുന്നു
ഗന്ധം കൊള്ളും പൂവിന്‍ രാഗം വർണ്ണം ചാർത്തുന്നു...
പൊന്‍ കനവുകളില്‍... വെണ്‍ചിറകുകളില്‍....
തന്‍കുളിരുകളില്‍ സ്വര്‍ഗ്ഗം തീർക്കുന്നു...
ചിരകാലമോഹങ്ങള്‍... സുഖം നേടിയാടും
ഇവരെന്നിളം മാടപ്രാവുകൾ...
നറുപീലിപ്പൂവുകള്‍....
ലോലരാഗക്കാറ്റേ...
കുളിരെന്നില്‍ പെയ്യും കാറ്റേ...
ഏതോ ഭാവം തേടുന്നുള്ളം മുന്നില്‍ കണ്ടുവോ
തേടും കണ്ണില്‍ കാണും സ്വപ്നം വർഷം പെയ്തുവോ
ചന്ദന അരുവി... തന്‍ കുളിര്‍ തൂകീ...
തങ്കമാം അഴകില്‍ ലയം തീര്‍ക്കുന്നു
ജീവമേളതാളങ്ങള്‍... സ്വരരാഗഭാവങ്ങള്‍...
ഇവരെന്നിളം മാടപ്രാവുകൾ...
നറുപീലിപ്പൂവുകള്‍....
ലോലരാഗക്കാറ്റേ...
കുളിരെന്നില്‍ പെയ്യും കാറ്റേ...
മനതാരില്‍ മതമൂട്ടും ഒരു പാട്ടിന്‍ ശ്രുതി മീട്ട്...
അത് തീര്‍ക്കും മഞ്ചലില്‍ സ്വയം ഊഞ്ഞാലാടട്ടേ...
ഇവരെന്നിളം മാടപ്രാവുകൾ...
നറുപീലിപ്പൂവുകള്‍....
ലോലരാഗക്കാറ്റേ...
കുളിരെന്നില്‍ പെയ്യും കാറ്റേ...