പ്രണയം വിളമ്പും
പ്രണയം വിളമ്പും വസന്തങ്ങൾ
ഹൃദയം തുളുമ്പും സുഗന്ധങ്ങൾ
ജന്മാന്തരങ്ങൾ ശ്രുതി ചേർത്തു മീട്ടും
തംബുരു നാദതരംഗങ്ങൾ
(പ്രണയം...)
നീലരാവിന്റെ മാളങ്ങളിൽ
യക്ഷിപ്പാലകൾ പൂമണം വീശുന്ന വേളയിൽ (2)
സർപ്പങ്ങളെപ്പോലെ തങ്ങളിൽ തങ്ങളിൽ
കൊത്തിപ്പറിക്കും വികാരങ്ങളല്ല നാം
ഉള്ളിന്റെയുള്ളിൽ ഉരുത്തിരിഞ്ഞൂറും
നിർമ്മലമാം അനുരാഗങ്ങൾ
(പ്രണയം...)
അമ്പലക്കാവിൽ ആളു കാണാ
കാട്ടു ചെമ്പക പൊന്തയിൽ മദ്ധ്യാഹ്ന വേളയിൽ (2)
പച്ചിലപ്പുല്ലാഞ്ഞി പായയിൽ മാത്രകൾ
പങ്കിടും ശ്വാസനിശ്വാസങ്ങളല്ല നാം
അന്തരാത്മാവിൽ അലിഞ്ഞലിച്ചെത്തും
സുന്ദരമാം അഭിലാഷങ്ങൾ
(പ്രണയം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pranayam Vilambum
Additional Info
ഗാനശാഖ: