കരിമ്പനക്കൂട്ടങ്ങൾക്കിടയിൽ
കരിമ്പനക്കൂട്ടങ്ങൾക്കിടയിൽ ഇരുളിൻ
കരിമ്പടക്കുന്നിൻ മുകളിൽ
ഒരു തങ്കപ്പനയോല തളിർ വിരിഞ്ഞു
അതിൽ പുലരി തൻ അക്കാനി കുടം തെളിഞ്ഞു
അക്കാനി കുടം തെളിഞ്ഞു
(കരിമ്പന....)
കരിമ്പടക്കുന്നിൻ മുകളിൽ
ഒരു തങ്കപ്പനയോല തളിർ വിരിഞ്ഞു
അതിൽ പുലരി തൻ അക്കാനി കുടം തെളിഞ്ഞു
അക്കാനി കുടം തെളിഞ്ഞു
(കരിമ്പന....)
മുഖം മൂടി അണിയാത്ത മൂക സൗന്ദര്യങ്ങൾ
മുങ്ങിക്കുളിച്ചു കേറും വാഹിനിയിൽ (2)
കൈക്കുമ്പിൾ ജലം കോരി പ്രാർത്ഥിച്ചു നിൽക്കുന്നു
കതയും താഴയും തഴുതാമയും
തഴുതാമയും
അമ്മേ മാരിയമ്മൻ തായേ
അടിയങ്ങൾക്കൊരു ശരണം നീയേ (2)
മുകിൽമുടി താടി വെച്ച മാമലകൾ കാറ്റിൽ
മുഖക്ഷൗരം നടത്തുമീ താഴ്വരയിൽ
നിഴലും വെളിച്ചവും പഴം പാട്ടുകൾ പാടി
പനം പായ നെയ്യുന്നു പകലുകളിൽ
പകലുകളിൽ..
നാരെടുക്കടീ ചിപ്പവും പുട്ടിലും നെയ്യെടീ നങ്ങേലീ
പായെടുക്കടീ ചക്കരക്കാലതിൽ ചിക്കെടീ കുഞ്ഞാളീ (2)
കുട്ടികളവങ്ങൾ പനം വട്ടികൾ പെട്ടകങ്ങൾ:
വെക്കം മെനഞ്ഞെടുത്താൽ കരിംകാളിക്കു കൊട്ടു കിട്ടും (2)
കാലമാം കൊല്ലന്റെ ആലയിൽ ഉലയൂതി കാലത്തു
ചുട്ടെടുത്ത സൂര്യ ബിംബം
വെറുമൊരു പന്താക്കി കിഴക്കും പടിഞ്ഞാറും
വിളയാടാൻ ഒരുങ്ങുന്നു രാപ്പകലോളം
പകലന്തിയോളം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karimbana koottangalkkidayil
Additional Info
ഗാനശാഖ: