ഓണവില്ലിൻ താളവും
ഓ.....ഓ....ഓ...
ഓണവില്ലിൻ താളവും കൊണ്ടിതിലേ പോരുമെൻ
കരിവണ്ടേ നീരാടാൻ നീയും കൂടെ വാ
നീയും കൂടെ വാ (ഓണവില്ലിൻ...)
പകലെല്ലാ മലരും തേടി
പൊരി വെയിലിൽ അലയുകയല്ലേ
നീ തളർന്നു വാടി എൻ പ്രിയനല്ലേ (2)
മഷിപ്പച്ച നെയ്തെടുത്തോരുടുപ്പിട്ട
നിന്റെ പൂഞ്ചിറകിന്മേൽ ഉടലിന്മേൽ
അഴുക്കായതല്ലേ നീ
അലക്കുവാൻ പോരൂ കൂടെ നീ
(ഓണവില്ലിൻ...)
കുളിമറയും തെളിവെള്ളവുമായ്
ഒറവൻ കുളം അരികത്തുണ്ട്
നീന്തി നീന്തി നീന്തി നീരാടാമോ (2)
വെളുത്തുള്ളി നുള്ളിയിട്ട് വെളിച്ചെണ്ണ
കാച്ചി വെച്ചതുമുണ്ട് തരണുണ്ട്
കുളിക്കുവാൻ പോരൂ കൂടെ നീ
കുളിക്കുവാൻ പോരൂ കൂടെ നീ
(ഓണവില്ലിൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Onavillin thalavum
Additional Info
ഗാനശാഖ: