മാധവമാസം സ്വർണ്ണത്തേരിലണഞ്ഞിതാ
Music:
Lyricist:
Singer:
Raaga:
Film/album:
മാധവമാസം സ്വർണ്ണത്തേരിലണഞ്ഞിതാ
മാനസമാകെ വിരുന്നിനായ് ഉണർന്നിതാ
വനമാല കൊരുക്കാൻ വിരിമാറിലണിയാൻ
മധുരഗാനങ്ങൾ പാടി മേലേ മുല്ലക്കാവിലിന്നു (മാധവ...)
സഗമഗമ ഗമപമപ മപനിപനി
മധുമലർക്കാവിൽ പോയിടാം
ഒരു മൃദുഹാസം തൂകീടാം
ഇരുമെയ് നമ്മളൊരു മെയ്യായ്
ഇനി പ്രിയഗാനം പാടീടുവാൻ
കൊതിച്ചു മുന്നിൽ കുതിച്ചു വന്നു കിളിച്ച മോഹങ്ങൾ
വിരിഞ്ഞ മാറിൽ തളർന്നുറങ്ങി തിരിച്ചു പോന്നീടാൻ
കണ്ണിൽ വസന്തമായ് നിന്നിൽ സുഗന്ധമായ്
പൊന്നിൻ കിനാവുമായ്
ഗരിസനി പനിസ സഗരിസനി പനിസ
സഗരിസനി പനിസ (മാധവ...)
നിസാനി ധനിധ പധപ മപധനി
സഗാരി നിരീസ ധസനി ധപമപ
ധനി പധ മപ ഗമരി
തിര കര തേടി പോകുന്നൂ
ഗിരിമുഖം തേടും മേഘവും
സുഖമേ നമ്മൾ തിരയുന്നെന്നും
വിധിയെന്തെന്നറിയാതെ പോകുന്നിതാ
ആ..ആ.ആ....
വിരിഞ്ഞ പൂക്കൾ കരിഞ്ഞു പിന്നെ കൊഴിഞ്ഞു പോയാലും
കുരുന്നു പൂക്കൾ ചിരിച്ചു പിന്നേം വിരുന്നു വന്നിടും
നിന്നെ തിരക്കീ ഞാൻ നിന്നെ കൊതിച്ചു ഞാൻ
ഒന്നായ് ലയിക്കുവാൻ
ഗരിസനി പനിസ സഗരിസനി പനിസ
സഗരിസനി പനിസ (മാധവ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Madhavamaasam
Additional Info
Year:
1986
ഗാനശാഖ: