ഓത്തുപള്ളീലന്നു നമ്മള്

ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം
കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക

പാഠപുസ്‌തകത്തില്‍ മയില്‍പ്പീലി വെച്ചുകൊണ്ട്‌
പീലി പെറ്റ്‌ കൂട്ടുമെന്ന്‌ നീ പറഞ്ഞ്‌ പണ്ട്‌
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു
ഇപ്പൊഴാ കഥകളേ നീ അപ്പടീമറന്നു
ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം

കാട്ടിലെ കോളാമ്പിപ്പൂക്കള് നമ്മളെ വിളിച്ചു
കാറ്റു കേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു
കാലമാമിലഞ്ഞിയെത്ര പൂക്കളെ പൊഴിച്ചു
കാത്തിരിപ്പും മോഹവും ഇന്നെങ്ങിനെ പിഴച്ചു

ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടത്ത്
വേലി കെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്‌
എന്റെ കണ്ണുനീരു തീര്‍ത്ത കായലിലിഴഞ്ഞു
നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞു
ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു
നീലമേഘം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Othupalleelannu nammal

Additional Info

അനുബന്ധവർത്തമാനം