മോഹമിതളിട്ട പൂവ്

മോഹമിതളിട്ട പൂവ്
ദാഹാര്‍ത്തമാമൊരു നാവ്
പൂവിതളില്‍ നിന്നിറ്റീ നാവിലലിയാരാഞ്ഞ
തേന്‍തുള്ളി എന്നില്‍ കിനാവ്
മോഹമിതളിട്ട പൂവ്

മധുപന്റെ വീണയില്‍ ധ്വനി തുളുമ്പീ
മകരന്ദബിന്ദുവില്‍ കടലിരമ്പീ
മധുപന്റെ വീണയില്‍ ധ്വനി തുളുമ്പീ
മകരന്ദബിന്ദുവില്‍ കടലിരമ്പീ
ഒരു ഞൊടിയിടയില്‍ ഇടിമുഴങ്ങീ
അപരലോകത്തില്‍ പോയ് ഞാനമര്‍ന്നു
(മോഹമിതളിട്ട പൂവ്...)

ഇരുവര്‍ണ്ണത്തുകിലാകും രാപ്പകലാല്‍
എന്നെ പുതയ്ക്കാതെ ഓടിയപ്പോള്‍
ഇരുവര്‍ണ്ണത്തുകിലാകും രാപ്പകലാല്‍
എന്നെ പുതയ്ക്കാതെ ഓടിയപ്പോള്‍
ഹൃദയത്തിലോളം തുളുമ്പുമെന്നോര്‍മ്മയില്‍
മധുരമോ കയ്പ്പോ മനംമടുപ്പോ
(മോഹമിതളിട്ട പൂവ്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mohamithalitta poovu

Additional Info

Year: 
1979

അനുബന്ധവർത്തമാനം