കണ്ണാടിപ്പുഴയുടെ കടവത്തു

കണ്ണാടിപ്പുഴയുടെ കടവത്തു നിൽക്കണ  കണിക്കൊന്ന
മലരണിഞ്ഞൂ ആദ്യമായ്
കണിമലരിതളേ ഉണരുണരെന്റെ
കടിഞ്ഞൂൽമുത്തിനു കണികാണാന്‍
ആരീരോ ആരീരോ ആരീരാരോ (കണ്ണാടി..)

കുഞ്ഞിമണിച്ചുണ്ടത്തു തൊട്ടു തേയ്ക്കാൻ
പൊന്നു വേണം വയമ്പും വേണം
കണ്ണുറങ്ങി കനവു കാണാന്‍
പട്ടു കൊണ്ടു തൊട്ടില്‍ വേണം
താരാട്ടു പാട്ടു മൂളാന്‍ ചാരത്ത് അമ്മ വേണം
ആലോലമാട്ടാനായ് അച്ഛന്‍ അരികിൽ വേണം
ആരീരോ ആരീരോ ആരീരാരോ (കണ്ണാടി..)

പിച്ച വച്ചു പിച്ച വച്ചു നടക്കുമ്പോള്‍
മണിയൊച്ച കേള്‍ക്കാന്‍ പാദസരം വേണം
ഉച്ചവെയില്‍ കൊള്ളാതിരിക്കാനായ്
മുറ്റത്തൊരു പിച്ചക പന്തല്‍ വേണം
കുട്ടിക്കുറുമ്പു കാട്ടി തട്ടിത്തടഞ്ഞു വീണാല്‍
മുത്തം കൊടുത്തെടുക്കാന്‍ മുത്തശ്ശിയമ്മയില്ലേ
ആരീരോ ആരീരോ ആരീരാരോ  (കണ്ണാടി..)

--------------------------------------------------------------------
 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannadippuzhayude kadavathu