കണ്ണീർപ്പുഴയുടെ

കണ്ണീര്‍പ്പുഴയുടെ കടവത്തെ കണിക്കൊന്ന
പിന്നെയും മലരണിഞ്ഞൂ പിന്നെയും
കണിമലരിതളേ ഉണരുണരെന്റെ
കണ്ണീര്‍മുത്തിനു കണികാണാന്‍
ആരീരോ ആരീരോ ആരീരാരോ (കണ്ണീര്‍)

കുഞ്ഞിമണിച്ചുണ്ടത്തു തൊടുവിക്കാന്‍
പൊന്നു വേണം വയമ്പും വേണം
കണ്ണുറങ്ങി കനവു കാണാന്‍
പട്ടു കൊണ്ടു തൊട്ടില്‍ വേണം
താരാട്ടുപാട്ടു മൂളാന്‍ ചാരത്തമ്മ വേണം
ആലോലമാട്ടാനായ് അച്ഛന്‍ അരികെ വേണം
ആരീരോ ആരീരോ ആരീരാരോ (കണ്ണീര്‍)

പിച്ചവച്ചു പിച്ചവച്ചു നടക്കുമ്പോള്‍
മണിയൊച്ച കേള്‍ക്കാന്‍ പാദസരം വേണം
ഉച്ചവെയില്‍ കൊള്ളാതിരിക്കാനായ്
തിരുമുറ്റത്തൊരു പിച്ചകപ്പൂംപന്തല്‍ വേണം
കുട്ടിക്കുറുമ്പുകാട്ടി തട്ടിത്തടഞ്ഞു വീണാല്‍
മുത്തം കൊടുത്തെടുക്കാന്‍ മുത്തശ്ശിയമ്മ വേണം
ആരീരോ ആരീരോ ആരീരാരോ (കണ്ണീര്‍)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanneer puzhayude

Additional Info

അനുബന്ധവർത്തമാനം