പൊൻ വെളിച്ചം കർണ്ണികാരപ്പൂ

പൊൻ വെളിച്ചം കർണ്ണികാരപ്പൂ വിടർത്തും തീരമേ
വർണ്ണരാജി താലമേന്തി നൃത്തമാടും തീരമേ
ദൂരെ ദൂരെയൊരു പൂക്കടമ്പിലൊരു
കൂടു വെച്ചു കുടിയേറുവാൻ
മോഹമെന്ന ചിറകും വിടർത്തിയൊരു
പക്ഷിയീ വഴി പറന്നുവോ  ഒഹോ..ഓ..ഓ (പൊൻ വെളിച്ചം..)

പറക്കും കമ്പളം നിവർത്തൂ വാനമേ (2)
നിറങ്ങൾ പൂക്കളങ്ങളായ് വിടർത്തും കമ്പളം
അതിന്മേലേറി നാം ഉയർന്നു പാറുവാൻ
ഇനിച്ചൊല്ലാം ഒരേ മന്ത്രം
നമുക്കൊന്നായ് പാടിടാം (പൊൻ വെളിച്ചം...)

പറക്കും വേളയിൽ തുടിക്കും നെഞ്ചിലെ (2)
സ്വരങ്ങൾ തേൻ കണങ്ങളായ്
ചൊരിഞ്ഞു പോക നാം
ഉദിക്കും താരകൾ കളിച്ചങ്ങാതികൾ
ഇവർക്കെല്ലാം നറുംവീഞ്ഞ്
പകർന്നേകാൻ വരൂ സന്ധ്യേ  (പൊൻ,വെളിച്ചം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pon velicham karnnikaarappoo

Additional Info

അനുബന്ധവർത്തമാനം