മെയ് മാസ സൗവർണ്ണ

മെയ് മാസ സൗവർണ്ണ പുഷ്പങ്ങളോ
എൻ സ്വപ്ന വർണ്ണങ്ങളോ
കൺ ചിമ്മി നിൽക്കുന്ന താരങ്ങളോ
ചെമ്മുന്തിരിപ്പൂക്കളോ
എന്റെയോമൽ ഗിത്താറിതാ
നിൻ പേർ വിളിപ്പൂ സഖീ
സ്നേഹമൊന്നേ രാഗം ലയം
നീയാണതിൻ മാധുരി (മെയ് മാസ...)

പൂത്തു വീണ്ടും കേളീ വനം
പൂർണ്ണേന്ദുശോഭം സഖീ
ദേവദൂതർ പാടും സ്വരം
പൂവായ് വിടർന്നൂ സഖീ
ആഹാ എൻ പാനപാത്രം തുളുമ്പുന്നിതാ
ഇൻ ഗാനം എൻ നെഞ്ചിലും (മെയ് മാസ...)

മഞ്ഞിൻ തിരശ്ശീല മായുന്നിതാ
എൻ സൂര്യനെത്തുന്നിതാ
എന്റെയോമൽ ഗിത്താറിതാ
നിൻ പേർ വിളിപ്പൂ സഖീ
സ്നേഹമൊന്നേ രാഗം ലയം
നീയാണതിൻ മാധുരി (മെയ് മാസ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Maymasa souvarnna

Additional Info

Year: 
1983

അനുബന്ധവർത്തമാനം