ബുൾ ബുൾ മൈനേ

ബുള്‍ ബുള്‍ ബുള്‍ ബുള്‍ മൈനേ..
ബുള്‍ ബുള്‍ ബുള്‍ ബുള്‍ മൈനേ...
ഇന്നെന്‍ പനിനീര്‍ തോപ്പില്‍
എന്തേ കുഞ്ഞി കുറുമൊഴി പാടാത്തൂ
തേനോ അമൃതോ
തേനോ ഇളനീര്‍ അമൃതോ.. (2)
നിന്റെ ഗാനം കുളിര്‍ മഴ പെയ്യാത്തൂ
ഇന്നെന്‍ പനിനീര്‍ തോപ്പില്‍
എന്തേ കുഞ്ഞി കുറുമൊഴി പാടാത്തൂ

എന്തിനെന്നോരാതേ നീ ചിരിക്കെ
കുഞ്ഞു നുണക്കുഴിപ്പൂ വിരിയെ (2)
ഒന്നു മുകരുവാന്‍ ആ ..ആ ..ആ .
ഒന്നു മുകരുവാനോടി വരുന്നെന്റെ
പൊന്നരയന്നങ്ങള്‍ മോഹമാം
പൊന്നരയന്നങ്ങള്‍ ലാല ലലലലലാ

ഇന്നെന്‍ പനിനീര്‍ തോപ്പില്‍
എന്തേ കുഞ്ഞി കുറുമൊഴി പാടാത്തൂ
തേനോ ഇളനീര്‍ അമൃതോ
നിന്റെ ഗാനം കുളിര്‍ മഴ പെയ്യാത്തൂ

നിന്നിള മേനി തഴുകിടുമ്പോള്‍
തെന്നലിന്‍ കൈയും കുളിര്‍ത്തിടുമ്പോള്‍ (നിന്നിള...)
ആ കുളിരോളത്തില്‍ ആ ..ആ �ആ ....
ആ കുളിരോളത്തില്‍ നീന്തി തുടിച്ചൊരു
നീര്‍കിളി പാടുന്നു മോഹമാം
നീര്‍കിളി പാടുന്നു

ഇന്നെന്‍ പനിനീര്‍ തോപ്പില്‍
എന്തേ കുഞ്ഞി കുറുമൊഴി പാടാത്തൂ
തേനോ അമൃതോ
തേനോ ഇളനീര്‍ അമൃതോ
തേനോ ഇളനീര്‍ അമൃതോ
നിന്റെ ഗാനം കുളിര്‍ മഴ പെയ്യാത്തൂ
ബുള്‍ ബുള്‍ ബുള്‍ ബുള്‍ മൈനേ(4)

-----------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bulbul Bulbul

Additional Info

അനുബന്ധവർത്തമാനം