മഞ്ഞും കുളിരും കുഞ്ഞിക്കിളിയും
മഞ്ഞും കുളിരും കുഞ്ഞിക്കിളിയും (2)
മന്ദാരക്കാട്ടില്‍ വിരുന്നുറങ്ങി(2)
ചിങ്ങനിലാവും ചിത്തിര പൂവും(2)
ആടി നൃത്തമാടി(2)
മഞ്ഞും കുളിരും കുഞ്ഞിക്കിളിയും
മന്ദാരക്കാട്ടില്‍ വിരുന്നുറങ്ങി
വെണ്മുകില്‍ മഞ്ചലിലേറി വരുന്നൊരു
ഗന്ധര്‍വ ബാലകരേ (2)
ഈ മണ്ണിന്റെ മാറിലെ..
സൗന്ദര്യ ഗോപുരം
മണ്ണിന്റെ മാറിലെ സൗന്ദര്യ ഗോപുരം
കണ്ടു മടങ്ങുമ്പോള്‍
വിണ്ണിലെ.. വിണ്ണിലെ സുന്ദരിമാരോടു
ഭൂമിയെ വര്‍ണ്ണിച്ചു പാടുകില്ലേ
നിങ്ങള്‍ ഭൂമിയെ വര്‍ണ്ണിച്ചു പാടുകില്ലേ
(മഞ്ഞും കുളിരും.. )
വാര്‍മഴവില്ലു തിളക്കുവാന്‍
വര്‍ണ്ണങ്ങള്‍ തേടി വരുന്നവരെ (2)
ഈ കുന്നലനാടിന്റെ കുമ്പിളില്‍ പൂവിടും
കുന്നലനാടിന്റെ കുമ്പിളില്‍ പൂവിടും
വര്‍ണ്ണങ്ങള്‍ കൊണ്ടു പോകൂ
എങ്കിലും..എങ്കിലും ഞങ്ങളില്‍ പൂവിടും
രാഗത്തിന്‍ വര്‍ണ്ണമറിയില്ലല്ലോ
അനുരാഗത്തിന്‍ വര്‍ണ്ണമറിയില്ലല്ലോ
(മഞ്ഞും കുളിരും.. )