മുത്തും പവിഴവും കോർത്തു നിൽക്കും

മുത്തും പവിഴവും കോർത്തു നിൽക്കും
മുറ്റത്തെ പവിഴമല്ലീ മനസ്സിന്റെ
മുറ്റത്തെ പവിഴ മല്ലീ
പൂനിലാപ്പാൽക്കതിർ നൂലിൽ നീ കോർക്കുമീ
പൂജാമലർമാല്യമാർക്കു നൽകും (മുത്തും..)

മുഗ്ദ്ധലാവണ്യത്തിൻ മുത്തുകളോ നിന്റെ
മൂകാനുരാഗത്തിൻ പവിഴങ്ങളോ
നിന്നന്തരംഗമൊരു നവരത്നഖനിയാക്കും
സുന്ദരഹർഷാനുഭൂതികളോ (മുത്തും...)

നിദ്രയിൽ പൂവിടും സ്വപ്നങ്ങളോ ആ
സ്വപ്നങ്ങളണിയിക്കും പുളകങ്ങളോ
നിന്നരമനയിലെ മണിയറപ്പൊൻ വിളക്കിൽ
നിർവൃതി കൊളുത്തിയ നാളങ്ങളോ (മുത്തും..)

-----------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Muthum pavizhavum