നെന്മേനി വാകപ്പൂ

നെന്മേനി വാകപ്പൂ കാതിലണിഞ്ഞവളേ
നിന്മേനി പൊന്നു കൊണ്ടോ
വെണ്ണക്കൽ കുളിരു കൊണ്ടോ
വെണ്ണിലാത്തളിരു കൊണ്ടോ

പൂവിന്നൊരു മോഹം നിൻ
പൂഞ്ചായലിലൊളിച്ചിരിക്കാൻ നിൻ
സീമന്തരേഖയിലോ സിന്ദൂരമണിയിക്കാൻ (നെന്മേനി...)

കാറ്റിനൊരു മോഹം നിൻ
മണിമാറിൽ തല ചായ്ക്കാൻ നിൻ
മലരാടത്തുമ്പത്തോ പൊന്നൂഞ്ഞാലാടുവാൻ (നെന്മേനി..)

കാട്ടാറിനു മോഹം നിൻ
കാറ്റാളമെടുത്തണിയാൻ നിൻ
കാൽ വെയ്പിൻ താളത്തിൽ താലോലം തുടികൊട്ടാൻ (നെന്മേനി...)

----------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nenmeni Vaakappoo

Additional Info

അനുബന്ധവർത്തമാനം