ശിവമല്ലിപ്പൂ പൊഴിക്കും

ശിവമല്ലിപ്പൂ പൊഴിക്കും മാർകഴിക്കാറ്റേ
ശിവകാമിക്കോവിൽ ചുറ്റും മാമഴക്കാറ്റേ
വനമുല്ലയ്ക്കും വാർത്തുമ്പിക്കും ഈ
മുത്തണിമുത്തുകൾ കൊത്തിയെടുക്കണ
തത്തകളെത്തണ പൊങ്കലിനിത്തിരി
യിത്തിരി മംഗള മരതക മഴ വേണം (ശിവമല്ലി..)

പുഴയോരം വെയിൽ കായും പരൽമീനും ഈ ഞാനും
മഴനൂലിൽ മണ്ണിൽ നല്ലൊരൂഞ്ഞാലിട്ടോളാം
മലയോരം കുടിൽ മേയും നറുമഞ്ഞും ഈ ഞാനും
ചെറുചോളപ്പൂക്കൾ കൊണ്ട് ചില്ലു മേഞ്ഞോളാം
ഈ വെണ്ണിലാവിന്റെ വെളിച്ചത്തിൽ മിഴി
മിന്നിമിനുങ്ങി നടന്നോളാം
മഞ്ഞളരഞ്ഞ മുളം തണലിൽ ചെറു
കാറ്റു കണക്കെ പറന്നോളാം
മുത്തു വിളക്കു കൊളുത്തെടി രാവിൽ പൂമഴയായ് പുലർമഴയായ് (ശിവമല്ലി...)

മുടിയെല്ലാം മെടയാനായ് ഒരു കോടിപ്പൂ വേണം
വള വേണം ചാന്തു വേണം ചേലയും വേണം
അണിയാരം ചാർത്താനായ് അരപ്പവൻ വേറെ വേണം
വിളയാട്ടും ബൊമ്മ വേണം കൊച്ചു പാപ്പാത്തീ
ഈ കോവിലിലാവണിയുത്സവമായ് പല
കോലമയിൽക്കിളി കുമ്മികളായ്
പടകു തുഴഞ്ഞീപ്പുഴ താണ്ടി പല
വേലകൾ വിരുതുകൾ കൂടേണം
വെള്ളരി വെറ്റില വെച്ചു തൊഴാമീ
ക്കാവടിയിൽ തിരുതുടിയിൽ (ശിവമല്ലി...)

-------------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Shivamalli poo

Additional Info

അനുബന്ധവർത്തമാനം