അറുപതുതിരിയിട്ട(M)
അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ-
മിഴിയിൽ....നിൻ മിഴിയിൽ...(2)
കിഴക്കിനിത്തൊടിയിലെത്തുളസികൾ തളിർക്കുന്നൂ-
മൊഴിയിൽ....നിൻ മൊഴിയിൽ....
നീ നോൽക്കുന്നൂ നിനവിൻ നവരാത്രികൾ...
നീ പാടുന്നൂ വരസൂര്യഗായത്രികൾ...
എന്റെ മനസ്സിനെ മയക്കും തിരുവാതിരേ.........
അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ-
മിഴിയിൽ....നിൻ മിഴിയിൽ...(2)
കുളികഴിഞ്ഞീറൻ മാറുന്ന നിൻ
നെഞ്ചിൽ കളഭമായ് ഞാൻ മെല്ലെയലിഞ്ഞുവെങ്കിൽ
കരിമുകിൽ തോൽക്കുമെൻ വാർമുടി പോൽ
തുമ്പിൽ കനകമന്ദാരമായ് വിരിഞ്ഞുവെങ്കിൽ...
വിരൽ തലോടും തംബുരുവായ്
മാറിലെന്നെ നീ ഉറക്കിയെങ്കിൽ...
ആ....രതിയായ്...ഭൈരവിയായ്....
നിൻ ശ്രുതിയായ്..ശ്രീലയമായ്...
സ്വയം മറന്നലിയുവാനുണർത്തുമോ.....
അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ-
മിഴിയിൽ....നിൻ മിഴിയിൽ...(2)
കടഞ്ഞെടുത്താവണി പണിഞ്ഞൊരുക്കും
നിന്റെ നടന മനോഹര മണ്ഡപത്തിൽ
ചുവട് വെച്ചാടും പദതളിരിൽ
മുത്തു മണിച്ചിലമ്പായെന്റെ മനം ചിലമ്പും
പരിഭവങ്ങളുമായുണരും..
പ്രണയ കീർത്തന യാമിനിയിൽ
മെയ്യുരുകും...നെയ്ത്തിരിയായ്
എൻ മനസ്സിൽ നീ തെളിയൂ.....
പുലർവെയിൽച്ചിറകുള്ള വസന്തമേ.....(പല്ലവി)
അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ-
മിഴിയിൽ....നിൻ മിഴിയിൽ...(2)