കന്നിരാവിൻ കളഭക്കിണ്ണം

കന്നിരാവിൻ കളഭക്കിണ്ണം... 
കന്നിരാവിൻ കളഭക്കിണ്ണം
പൊന്നാനിപ്പുഴയിൽ വീണപ്പോൾ
പൊന്നാനിപ്പുഴയിൽ വീണപ്പോൾ

ഒന്നാംകുന്നിലെ ഒന്നാം പൈങ്കിളി
മുങ്ങാംകുളിയിട്ടെടുക്കാൻ പോയ്
ഓളങ്ങൾ കിണ്ണമെടുത്തൊളിപ്പിച്ചൂ
ഒന്നാം പൈങ്കിളിയെ കളിപ്പിച്ചു
ഒന്നാം പൈങ്കിളിയെ കളിപ്പിച്ചു - പണ്ട്
കന്നിരാവിൻ കളഭക്കിണ്ണം
പൊന്നാനിപ്പുഴയിൽ വീണപ്പോൾ
പൊന്നാനിപ്പുഴയിൽ വീണപ്പോൾ

തൃത്താലക്കാവിലെ പുത്തനിലഞ്ഞി-
ക്കത്തം നാളൊരു കുറികിട്ടി
ലക്ഷം ലക്ഷം പൊന്മണിമുത്ത്
ലക്ഷണമൊത്തൊരു തൂമുത്ത്
മുത്തുകൾപെറുക്കാൻ ഞാനും പോയ്
മുത്തായമുത്തൊക്കെ കാറ്റു കട്ടൂ
മുത്തായമുത്തൊക്കെ കാറ്റു കട്ടൂ - പണ്ട് 
കന്നിരാവിൻ കളഭക്കിണ്ണം
പൊന്നാനിപ്പുഴയിൽ വീണപ്പോൾ
പൊന്നാനിപ്പുഴയിൽ വീണപ്പോൾ

കിഴക്കേമുറ്റത്തെ മുല്ലപ്പെണ്ണിനു
മഴക്കാലത്തൊരു ചെപ്പു കിട്ടി
അവിലും മലരും അതിലുണ്ടെന്നായ്
അയലത്തുള്ളവർ പെൺകൊടിമാർ
ചെപ്പുതുറന്നപ്പോൾ ഞാനും പോയ്
ചെപ്പിനകത്തോ കസ്തൂരി
ചെപ്പിനകത്തോ കസ്തൂർ - പണ്ട് 
കന്നിരാവിൻ കളഭക്കിണ്ണം
പൊന്നാനിപ്പുഴയിൽ വീണപ്പോൾ
പൊന്നാനിപ്പുഴയിൽ വീണപ്പോൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanniraavin kalabha kinnam

Additional Info

അനുബന്ധവർത്തമാനം