ലില്ലിപ്പൂമാലവിൽക്കും പൂക്കാരി

ലില്ലിപ്പൂമാലവിൽക്കും പൂക്കാരിപ്പെൺകിടാങ്ങൾ
കള്ളക്കണ്ണേറു നടത്തും പുഷ്പവനത്തിൽ - നാം
ഉല്ലാസയാത്ര പോയതു മറന്നുപോയോ
ലില്ലിപ്പൂമാലവിൽക്കും പൂക്കാരിപ്പെൺകിടാങ്ങൾ
കള്ളക്കണ്ണേറു നടത്തും പുഷ്പവനത്തിൽ

വെള്ളിലപ്പക്ഷികൾ വന്നൂ - പുല്ലാംകുഴലൂതിനടക്കും
വെള്ളാമ്പൽ പൊയ്കക്കരയിൽ ഇരുന്നു നമ്മൾ
കല്യാണം സ്വപ്നം കണ്ടതു മറന്നുപോയോ - അന്നു
കല്യാണം സ്വപ്നം കണ്ടതു മറന്നുപോയോ 
(ലില്ലിപ്പൂമാല...)

മധുമാസം പിരിഞ്ഞകാലം മറുനാടു വെടിഞ്ഞു നമ്മൾ
പ്രണയത്തിൻ കിനാക്കളേന്തി മടങ്ങിയപ്പോൾ
വിരഹത്തിൻ സന്ദേശങ്ങൾ മറന്നുപോയോ - തന്ന
വിരഹത്തിൻ സന്ദേശങ്ങൾ മറന്നുപോയോ

ലില്ലിപ്പൂമാലവിൽക്കും പൂക്കാരിപ്പെൺകിടാങ്ങൾ
കള്ളക്കണ്ണേറു നടത്തും പുഷ്പവനത്തിൽ - നാം
ഉല്ലാസയാത്ര പോയതു മറന്നുപോയോ
ലില്ലിപ്പൂമാലവിൽക്കും പൂക്കാരിപ്പെൺകിടാങ്ങൾ
കള്ളക്കണ്ണേറു നടത്തും പുഷ്പവനത്തിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lillippoomaala vilkkum

Additional Info

അനുബന്ധവർത്തമാനം