മനസ്സിനുള്ളിൽ മയക്കം കൊള്ളും
മനസ്സിനുള്ളില്‍ മയക്കം കൊള്ളും
മണിപ്പിറാവേ എണീറ്റാട്ടേ
മദിരാശിപ്പട്ടണത്തില്‍ പോയ്‌വരണം- നീ
മടക്കത്തിലൊരുത്തനെ
കൊത്തിക്കൊണ്ടു പോരണം
മനസ്സിനുള്ളില്‍ മയക്കം കൊള്ളും
മണിപ്പിറാവേ എണീറ്റാട്ടേ
കല്ലടിക്കോടന്‍ മലകേറിക്കടന്ന്
കള്ളവണ്ടി കേറാതെ കര നാലും കടന്ന്
പുളയുന്ന പൂനിലാവില്‍ പുഴ നീന്തിക്കടന്നു
പൂമാരനെ കൊണ്ടുപോരണം
മനസ്സിനുള്ളില്‍ മയക്കം കൊള്ളും
മണിപ്പിറാവേ എണീറ്റാട്ടേ
ആരിയന്‍ നെല്ലു വിളയുന്ന കാലത്ത്
കാണാമെന്നോതിയ കള്ളനാണ്
മണിയറ പുതുക്കത്തിനൊ-
രുങ്ങുവാന്‍ പറഞ്ഞെന്നെ-
കബളിപ്പിച്ചോടിയ വമ്പനാണ്
മനസ്സിനുള്ളില്‍ മയക്കം കൊള്ളും
മണിപ്പിറാവേ എണീറ്റാട്ടേ
മദിരാശിപ്പട്ടണത്തില്‍ പോയ്‌വരണം- നീ
മടക്കത്തിലൊരുത്തനെ
കൊത്തിക്കൊണ്ടു പോരണം
മനസ്സിനുള്ളില്‍ മയക്കം കൊള്ളും
മണിപ്പിറാവേ എണീറ്റാട്ടേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
manassinullil mayakkam kollum
Additional Info
ഗാനശാഖ: