വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന

ആഹാഹാഹാ ആ..ആ...ആ...
വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന
വാസരപ്പൂക്കാരീ
ആവണി പിറക്കുമ്പോൾ അത്തം വെളുക്കുമ്പോൾ
ഈ വഴി വീണ്ടും നീ വരുമോ
വരുമോ - വരുമോ - വരുമോ
വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന
വാസരപ്പൂക്കാരീ

കിനാവിൽ ഞാൻ വരിച്ച രാജകുമാരന്റെ
കിരീടധാരണമന്നല്ലോ ആ...ആ..ആ... (2)
മധുവിധുരാവിന്റെ സ്വപ്നസാമ്രാജ്യത്തിൽ
മധുപാനോത്സവമന്നല്ലോ
അന്നല്ലോ - അന്നല്ലോ - അന്നല്ലോ  
വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന
വാസരപ്പൂക്കാരീ

പുലരൊളി വാനിൽ പൂപ്പന്തലൊരുക്കും
മലരുകൾ മണ്ഡപം തീർത്തീടും ആഹാഹാ ആ..ആ.(2)
പരിമൃദുപവനൻ പനിനീരു വീശും
പരിണയം നടക്കുന്നതന്നല്ലോ
അന്നല്ലോ - അന്നല്ലോ - അന്നല്ലോ  

വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന
വാസരപ്പൂക്കാരീ
ആവണി പിറക്കുമ്പോൾ അത്തം വെളുക്കുമ്പോൾ
ഈ വഴി വീണ്ടും നീ വരുമോ
വരുമോ - വരുമോ - വരുമോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
varmazhavillinte vanamaala

Additional Info

അനുബന്ധവർത്തമാനം