അനുവാദമില്ലാതെയകത്തു വരും ഞാൻ
അനുവാദമില്ലാതെ അകത്തു വരും ഞാൻ
അനുവാദമില്ലാതെയകത്തു വരും
കണ്മുനക്കതകുകൾ അടച്ചാലും
നിൻ മനോസുന്ദര മന്ദിരത്തിൽ
കഞ്ജബാണനും ഞാനും കൂടി
ഇന്നു രാവിൽ അകത്തു വരും
അനുവാദമില്ലാതെ അകത്തു വരും ഞാൻ
അനുവാദമില്ലാതെയകത്തു വരും
ആവണിരാത്രിതൻ അരമനയിൽ
പൂവുകൾ വിതറിയ മണിയറയിൽ
പാനപാത്രം കൈകളിലേന്തി
പൗർണ്ണമി വീണ്ടും വന്നല്ലോ
അനുവാദമില്ലാതെ അകത്തു വരും ഞാൻ
അനുവാദമില്ലാതെയകത്തു വരും
ചന്ദ്രികയൊഴുകുന്ന വനനദിയിൽ
തെന്നലിറങ്ങിക്കുളിക്കുമ്പോൾ
സ്വപ്നം കാണുന്ന നിന്നെയുണർത്താൻ
ഉല്പലബാണനൊരമ്പുവിടും
അനുവാദമില്ലാതെ അകത്തു വരും ഞാൻ
അനുവാദമില്ലാതെയകത്തു വരും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
anuvaadamillaathe akathu varum
Additional Info
ഗാനശാഖ: