കാവ്യപുസ്തകമല്ലോ ജീവിതം
കാവ്യപുസ്തകമല്ലോ ജീവിതം - ഒരു
കാവ്യപുസ്തകമല്ലോ ജീവിതം - ഇതിൽ
കണക്കെഴുതാൻ ഏടുകളെവിടെ -
ഏടുകളെവിടെ
(കാവ്യപുസ്തകം..)
അനഘഗ്രന്ഥമിതാരോ തന്നൂ
ആ ആ ആ ആ.. ആ...
അനഘഗ്രന്ഥമിതാരോ തന്നു
മനുഷ്യന്റെ മുമ്പിൽ തുറന്നുവെച്ചു
ജീവന്റെവിളക്കും കൊളുത്തിവെച്ചു - അവൻ
ആവോളം വായിച്ചു മതിമറക്കാൻ
(കാവ്യപുസ്തകം..)
ആസ്വദിച്ചീടണം ഓരോവരിയും
ആനന്ദസന്ദേശ രസമധുരം
ഇന്നോ നാളെയോ വിളക്കുകെടും
പിന്നെയോ - ശൂന്യമാം അന്ധകാരം
(കാവ്യപുസ്തകം..)
മധുരകാവ്യമിതു മറക്കുന്നു
ഇതിൽ മണ്ടന്മാർ കണക്കുകൾ കുറിക്കുന്നു
കൂട്ടുന്നു പിന്നെ കിഴിക്കുന്നു - ഒടുവിൽ
കൂട്ടലും കിഴിക്കലും പിഴയ്ക്കുന്നു
(കാവ്യപുസ്തകം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kavyapusthakamallo jeevitham
Additional Info
ഗാനശാഖ: