തീരാദൂരം

തീരാദൂരം മൺപാതയിൽ - ഇതുവരെ
കാണാക്കാലം മുൻയാത്രയിൽ
മിഴി കത്തും തീയോ താനെ ആറിടാ-
നൊരുവട്ടം കൂടി എല്ലാം നേടിടാം
ചിരി മിന്നും വെട്ടം തമ്മിൽ പങ്കിടാൻ പോകാം 

നീ...ഞാൻ ... ഈ ഉലകവും
നാം ... തേ ... ടും വഴികളും
വാ ...നീ ... വാ പുതുവഴി
പോയ് താ ... ണ്ടാം അതിരുകൾ

നീ...ഞാൻ ... ഈ ഉലകവും
നാം ... തേ ... ടും വഴികളും
വാ ...നീ ... വാ പുതുവഴി
പോയ് താ ... ണ്ടാം അതിരുകൾ

മായാദ്വീപിനോരങ്ങൾ കാണണം
നീലാകാശക്കൂടാരമേറണം
ഏഴാമാഴിമേലൊന്നു നീന്തണമേ
സ്വയം പതിയേ
ജീവൻ നൽകുമാനന്ദമാകവേ
ഉള്ളിൻ കുമ്പിൾ ചോരാതെ വാങ്ങണം
വാടാൻ തോന്നലുണ്ടായിടേണമിനി ... ഇനി ...

ഹേ ദൂരതീരങ്ങളേകും 
നീ കാത്ത രണ്ടാമൊരൂഴം
ഈ മഞ്ഞുസൂര്യൻ തലോടും 
നിൻ പിഞ്ചു ചേലുള്ള നെഞ്ചം
ആശ വറ്റാത്ത സ്വപ്നം
നിൻ കണ്ണിലായ് വന്നു ചേരും
ആ ഇരുട്ടിനു മറുപടിയായ്

നീ...ഞാൻ ... ഈ ഉലകവും
നാം ... തേ ... ടും വഴികളും
വാ ...നീ ... വാ പുതുവഴി
പോയ് താ ... ണ്ടാം അതിരുകൾ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Theeraa Dooram