ഏതു ശീതള ച്ഛായാതലങ്ങളിൽ
Music:
Lyricist:
Singer:
Film/album:
ഏതു ശീതളച്ഛായാതലങ്ങളിൽ
ച്ഛായാതലങ്ങളിൽ.......
ഏതു സുന്ദര സ്വപ്ന തടങ്ങളിൽ
സ്വപ്ന തടങ്ങളിൽ....
ചൈത്രസുഗന്ധിയാം പൂന്തെന്നലേ
പൂന്തെന്നലേ....
ഇത്ര നാൾ നീ ഒളിച്ചിരുന്നു
നീ ഒളിച്ചിരുന്നു
(ഏതു ശീതള ..)
സങ്കൽപ്പസീമതന്നപ്പുറം നീയൊരു
സംക്രമപ്പക്ഷിയായ് മറഞ്ഞിരുന്നു (2)
പഞ്ചമിത്താമരപൊയ്കയിൽ (2) ...അരയന്ന
പൈങ്കിളിയായ് നീ കളിച്ചിരുന്നു
കളിച്ചിരുന്നു...
(ഏതു ശീതള ..)
വിടരാൻ വെമ്പുന്ന വനമാലതിയുടെ
ഹൃദയം സൂക്ഷിച്ച മധുബിന്ദുപോൽ (2)
നിർമലപ്രേമം മനസ്സിൽ പകരുമീ(2)
നിർവൃതിയെങ്ങനെ വർണ്ണിക്കുന്നു
വർണ്ണിക്കുന്നു
(ഏതു ശീതള ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
ethu seethalachayathalangalil
Additional Info
ഗാനശാഖ: