നിലാവിന്റെ കീറു മെടഞ്ഞു

നിലാവിന്റെ കീറു മെടഞ്ഞു ഞാൻ തീർത്തൊരു നക്ഷത്രക്കുളിരുള്ള കൂട്ടിൽ കിനാവിന്റെ തൂമഴച്ചാറ്റലടിക്കുന്ന കരളിന്റെ ജനവാതിൽ ചോട്ടിൽ
നീ വരുമെന്നു കരുതി ഞാൻ നെയ്തൊരു മഴവില്ലിൻ ഇതളുള്ള പുൽപ്പായക്കട്ടിൽ

മഴവില്ലിൻ പുൽപ്പായക്കട്ടിൽ

(നിലാവിന്റെ )

(Fm)ആശയുണ്ടാകിലും അരുതാത്തതാണെന്നെന്നകതാരിലാരോ മൊഴിഞ്ഞ പോലേ

(M)ശ്വാസമേ നീയെനിക്കാശ്വാസമായില്ലേൽ ഈ ജന്മം ഇതളില്ലാ പൂവു പോലേ

 

(Fm)ഇതുപോലൊരുനാൾ അകലാമതിനാൽ വിട ചൊല്ലിടാൻ വന്നതല്ലേ

(M)അരുതേ ഹൃദയം മുറിയുന്നഴകേ പറയൂ നീയെന്റെയല്ലേ

 

നീയൊരു ഈണമായ് എൻ മുന്നിൽ പാറുകിൽ ഞാനൊരു താളമായ് കൂട്ടുവരാം

ശ്രുതിലയ ഭാവങ്ങളിണ ചേർന്നൊരതിലോല ലളിത ഗീതം പോലെ നമുക്കൊഴുകാം... (നിലാവിന്റെ )

 

(M)മൗനമായ് ഞാൻ നിന്നെ പ്രണയിച്ച വേളയിൽ മനസ്സാകെ താഴ്‌വര പൂത്തപോലേ

 

(Fm)മേഘമേ നീയിനി പെയ്യാതെ പോവുകിൽ ഈ പൂവു കനലിൽ എരിഞ്ഞ പോലേ

 

(M)ഇരു കൈവഴിയായ് ഒഴുകാതൊരു നാൾ

നാമൊന്നു ചേരുകയില്ലേ?

 

(FM)തിര പോൽ തഴുകാം

കടലായ് നിറയാം

പ്രണയം നാം തന്നെയല്ലേ ?!

 

നീയൊരു ഈണമായ് എൻ മുന്നിൽ പാറുകിൽ ഞാനൊരു താളമായ് കൂട്ടുവരാം എന്നും

ശ്രുതിലയ ഭാവങ്ങളിണ ചേർന്നൊരതിലോല ലളിത ഗീതം പോലെ നമുക്കൊഴുകാം ഒന്നായ്

 

(നിലാവിന്റെ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilavinte keeru medanju