ദായം
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
Runtime:
81മിനിട്ടുകൾ
അമ്മയുടെ അപ്രതീക്ഷിത വിയോഗം കൗമാരക്കാരിയായ കല്യാണിയുടെ ജീവിതത്തെ കീഴ്മേൽ മറിക്കുന്നു. ബന്ധുക്കൾ പിരിഞ്ഞുപോയി തനിച്ചാകുന്ന അവളും അച്ഛനും തങ്ങൾക്കിടയിലെ ശൂന്യതയെ നേരിടാൻ പാടുപെടുന്നു. പിന്നീടുള്ള ആഴ്‌ചകളിൽ അവൾക്ക് നേരിടേണ്ടി വരുന്നത് വിയോഗദുഃഖം മാത്രമല്ല, അവൾക്കു ചുറ്റുമുള്ള പുരുഷാധിപത്യവും കപടതയും നിറഞ്ഞ സമൂഹത്തെക്കുറിച്ചുള്ള ചില കടുത്ത തിരിച്ചറിവുകൾ കൂടിയാണ്. അതുവരെ അവൾ ആരാധിച്ചിരുന്ന പുരോഗമന ചിന്താഗതിക്കാരനായ അച്ഛനെക്കുറിച്ചു ലഭിക്കുന്ന പുതിയ അറിവുകൾ അവളെ കൂടുതൽക്കൂടുതൽ നിരാശയാകുന്നു. മരണവുമായും തന്റെ മുന്നോട്ടുള്ള ജീവിതവുമായും പൊരുത്തപ്പെടാനുള്ള ആ പെൺകുട്ടിയുടെ യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്.