മീനാക്ഷി മാധവി
കൃഷ്ണപ്രിയന്റെയും മാധവിക്കുട്ടിയുടെയും മകളായി തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ ഒരു ബിസിനസ്സ് കുടുംബത്തിൽ ജനിച്ചു. മൂന്നാം ക്ലാസുമുതൽ ക്ലാസിക്കൽ ഡാൻസ് പഠിയ്ക്കുന്ന മീനാക്ഷി മാധവി ഒന്നാം റാങ്കോടെയാണ് ബിഎ മോഹിനിയാട്ടം പാസ്സായത്. ഇപ്പോൾ കാലടി ശ്രീ ശങ്കരാചാര്യ കോളേജിൽ എം എ വിദ്യാർത്ഥിനിയാണ്. അച്ഛൻ കൃഷ്ണപ്രിയൻ യേശുദാസ് ഉൾപ്പെടെയുള്ള ഗായകരുടെ ഗാനമേളകളിലൊക്കെ തബല വായിച്ചിട്ടുള്ള തബലിസ്റ്റാണ്..
സ്റ്റെഫി തോമസ് സംവിധാനം ചെയ്ത മധുര മനോഹര മോഹം എന്ന സിനിമയിലൂടെയാണ് മീനാക്ഷി മാധവി അഭിനയരംഗത്തേയ്ക്കെത്തുന്നത്. ചിത്രത്തിലേയ്ക്കുള്ള കാസ്റ്റിംഗ് കോളിന്റെ പരസ്യം കണ്ടാണ് സിനിമയുടെ അണിയറ പ്രവർത്തകരുമായി ബന്ധപ്പെടുന്നത്. തുടർന്ന് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. രജിഷ വിജയൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനുജത്തി വേഷമായിരുന്നു മീനാക്ഷി മാധവി ചെയ്തത്.