പരിമിതമേതോ ഭാവം
Lyricist:
Film/album:
പരിമിതമേതോ ഭാവം
ഈ രാഗം..
പരിചിതമാകും തമ്മിൽ
ഈ നേരം..
മിതമൊരു താപം ചൂടും
നിൻ ദേഹം..
ഉയിരുകൾ ഒന്നായ് ചേരും
ഈ നേരം..
ഹൃദയം തേടും
അമൃതം നീയേ
അധരം മൂടും
മധുരം നീയേ
അരികിലൊരു
മലരിതാ
ഉഷസ്സും തേടി
ഈ വാനിലായ്
തൊടുമുയിരിൽ
അനഘമായ്
തുഷാരം പോലെയീ
നെഞ്ചിലായ്
അനുദിനമൊഴുകുമീ
ഉറവയിൽ നിന്നും
ഒരു കൈ കുമ്പിൾ
മതിയെന്നുള്ളിലൊരു
അനന്തമീ കടലിനു
പിറവിയേകുന്ന
നിമിഷം ധന്യമെ..
വിശറികൾ വിരിയിടും
തൊടുമതെൻ കണ്ണിൽ
ഉതിരും ശ്വാസം
ഉയിരിൻ വാസമതു
പകരുക ശ്രുതിയിലും
ശകലമായെന്നിൽ
സഫലമീ ജന്മമെ..
ആനന്ദ ജാലങ്ങൾ കാണുന്നു
നീയെന്നിൽ ചേരുന്ന നേരങ്ങളിൽ..
രാവിന്ദ്രചാപത്തിലായൊന്നു
ചായുന്ന ഹേമന്ത തീരങ്ങളിൽ..
നീയെൻ
നെഞ്ചിനിലെ
സാഗരമായ്
തീരുയിരേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Parimithametho bhavam
Additional Info
Year:
2022
ഗാനശാഖ: