ഷാഹിൻ അസീസ്
പരേതനായ വി എൻ എ അസീസിന്റെയും സഫീനയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. ഷാഹിൻ പഠിച്ചതും വളർന്നതും പാലക്കാടായിരുന്നു. പാലക്കാട് ഭാരത് മാതാ സ്കൂളിലും വിക്റ്റോറിയ കോളേജിലുമായിട്ടായിരുന്നു ഷാഹിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കോയമ്പത്തൂരിൽ നിന്നും ബി എസ് സി വിഷ്വൽ കമ്യൂണിക്കേഷൻ പഠിച്ചതിനുശേഷം എം ബി എസ് ബാംഗ്ലൂരിൽ നിന്നും ബിസിനസ് അഡ്മിനിസ്റ്റ്രേഷനിൽ പിജി പൂർത്തിയാക്കി.
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഷാഹിൻ സ്ഫടികം എന്ന സിനിമയിൽ അഭിനയിക്കുന്നത്. സിനിമയിൽ മുൻപരിചയങ്ങളോ മറ്റോ ഇല്ലാത്ത ഷാഹിൻ തന്റെ അമ്മാവൻ സുലൈമാൻ വഴിയാണ് സ്ഫടികത്തിലേക്ക് എത്തുന്നത്. സംവിധായകൻ ഭദ്രൻ ഓഡീഷൻ പൂർത്തിയാക്കിയ ശേഷമാണ് ഷാഹിനെ സിനിമയിലെ ചാക്കോമാഷിന്റെ പ്രിയ ശിഷ്യനായ മിടുക്കൻ ബാലു എന്ന റോളിലേക്ക് കാസ്റ്റ് ചെയ്യുന്നത്.
ഇപ്പോൾ ബാംഗ്ലൂരിൽ സ്വന്തമായി ഒരു ധനകാര്യ സ്ഥാപനം നടത്തുകയാണ് ഷാഹിൻ. ഭാര്യയും മകളും അടങ്ങുന്നതാണ് ഷാഹിന്റെ കുടുംബം.