പ്രണമാമ്യഹം

പ്രണമാമ്യഹം പ്രണമാമ്യഹം പ്രണമാമ്യഹം
വിശ്വൈകനാഥേ മോക്ഷദായകം തവദിവ്യശുഭദർശനം
തൃക്കൈകളിൽ പള്ളിവാളും ചുരികയും കഴുത്തിലയും ദേവി (2)
ഭുവനേശ്വരി നനചണ്ഡികേ
തിരുവാണിക്കാവിലമ്മേ പ്രണമാമ്യഹം

നീ സൗമ്യരൂപിണി വാൽക്കണ്ണാടി
വിഗ്രഹം മിഴികൾക്ക് സാഫല്യം (2)
ജന്മജന്മാന്തര കർമ്മോദയങ്ങളിൽ
അമ്മേ നീയേ ജീവാമൃതം
അമ്മേ നീയേ ജീവാമൃതം
(വിശ്വൈക..)

നീയശ്വ വേതാളമേറി വരുമ്പോൾ
നിരുപമചൈതന്യം വിരിയുന്നു
സഹസ്രാരപദ്മദള സായൂജ്യധാര
അമ്മേ നീ ചൊരിയുന്നു (നീയശ്വ...)
വിശ്വൈകനാഥേ..

കുടപ്പുറമേറി വന്ന തിരുവാണിക്കാവിലമ്മേ
ദേശങ്ങൾ നിനക്കായി മാമാങ്കം നടത്തുന്നു (2)
മാമാങ്കം നടത്തുന്നു മാമാങ്കം നടത്തുന്നു
(വിശ്വൈകനാഥേ...)
പ്രണമാമ്യഹം പ്രണമാമ്യഹം പ്രണമാമ്യഹം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pranamaamyaham

Additional Info

അനുബന്ധവർത്തമാനം