ഉണ്ണിപ്പൂവേ കന്നിപ്പൂവേ

 

ആരിരാരോ ആരിരാരോ ആരീരാരോ ആരിരാരോ
ഉണ്ണിപ്പൂവേ കന്നിപ്പൂവേ
കടിഞ്ഞൂല്‍പ്പൂവേ നീയുറങ്ങ്
കൈ വിരലുണ്ട് കനവും കണ്ട്
കണ്ണും പൂട്ടി നീയുറങ്ങ്
(ഉണ്ണിപ്പൂവേ..)

ഇല്ലത്തമ്മ ജപിച്ചുറങ്ങി
ഇല്ലില്ലം കാട്ടിൽ കാറ്റുറങ്ങി (2)
മേലെക്കാവിൽ പകലുറങ്ങീ
കീഴേക്കാവിൽ രാവുറങ്ങി
ഉം ..ഉം..ഉം..ഉം..
(ഉണ്ണിപ്പൂവേ..)

നാലുകെട്ടിൻ നടുമുറ്റത്ത്
ആയില്യം നാളിൽ പാലൂട്ട് (2)
ശ്രീലകത്ത് പൊന്നുണ്ണിയ്ക്ക്
നാവോറു പാടാൻ നെയ് വിളക്ക്
ഉം ..ഉം..ഉം..ഉം..
(ഉണ്ണിപ്പൂവേ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unnippoove kannippoove

Additional Info

അനുബന്ധവർത്തമാനം